Kerala
കണ്ണൂർ: സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഭാര്യയെ പിൻഗാമിയാക്കുന്നത് പലതും മറയ്ക്കാൻ വേണ്ടിയെന്നും സിപിഎം വിട്ട ടി.കെ. ഗോവിന്ദൻ.
എം.വി. ഗോവിന്ദൻ ഉപജാപക സംഘത്തിന്റെ തടവിലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പിൽ ജയിച്ചാലും തോറ്റാലും പാർട്ടിയെ തിരുത്തിക്കാനുള്ള പോരാട്ടം തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി.കെ. ശ്യാമള സ്ഥാനാർത്ഥിയാകില്ലായിരുന്നു. സിപിഎം തന്റെ കുടുംബം തകർക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കായി പരസ്യമായി രംഗത്തിറങ്ങിയതെന്നും ഗോവിന്ദൻ അറിയിച്ചു.
പിണറായി ജില്ലാ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നെങ്കിൽ പി.കെ. ശ്യാമള സ്ഥാനാർഥിയാകില്ലായിരുന്നു. പിണറായിക്കുണ്ടായ ദൗർബല്യത്തിന്റെ കാരണം മനസിലാകുന്നില്ല. പാർട്ടി മെഷിനറി പൂർണമായും തളിപ്പറമ്പിൽ കേന്ദ്രീകരിക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
കണ്ണൂർ: ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണിയെ പുറത്താക്കി സിപിഎം. നിലവിൽ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ.പി.രമണി. തിങ്കളാഴ്ച ടി.കെ. ഗോവിന്ദന്റെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു.
തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ രമണി എത്തിയത്. ടി.കെ. ഗോവിന്ദനെ ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണക്കാനായി താനെത്തിയതെന്ന് രമണി പറഞ്ഞു.
'ടി.കെ. ഗോവിന്ദന് മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയില് നടക്കുന്നു. ഞാന് മാഷെ ചോറാണ് തിന്നുന്നത്, പാര്ട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വര്ഷമായി ഈ പാര്ട്ടിയിലാണ് പ്രവര്ത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാന് പറ്റിയില്ല', കെ പി രമണി പറഞ്ഞിരുന്നു.
Kerala
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ സിപിഎം വിട്ട യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം. ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ.പി. രമണി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ സിപിഎം തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് പ്രതിഷേധവുമായി ടി.കെ.ഗോവിന്ദൻ രംഗത്തെത്തിയത്. പാർട്ടിക്കെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയ ഗോവിന്ദൻ തുടർന്ന് പാർട്ടി വിടുകയായിരുന്നു.
എം.വി. ഗോവിന്ദനെതിരെയും തളിപ്പറമ്പിലെ സിപിഎം സ്ഥാനാർഥിത്വത്തിനെതിരെയും ഗുരുതര ആരോപണങ്ങളുന്നയിച്ച ടി.കെ. ഗോവിന്ദൻ തുടർന്ന് യുഡിഎഫ് പിന്തുണയോടെ മത്സരരംഗത്തേക്ക് വരുകയായിരുന്നു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ ടി.കെ. ഗോവിന്ദനെതിരെ ബഹുജന മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി സിപിഎം.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബഹുജന മാർച്ചും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തിയത്. ഗോവിന്ദന്റെ തട്ടകമായ മലപ്പട്ടത്താണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ടി.കെ. ഗോവിന്ദനൊപ്പം ഇപ്പോൾ അദ്ദേഹത്തിനൊപ്പം അദ്ദേഹം മാത്രമാണെന്ന അവസ്ഥയാണെന്നും സ്വന്തം ബന്ധുക്കൾ പോലും കൂടെയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജൻ പരിഹസിച്ചു.
നേതാക്കളെ സേവിച്ച് സ്ഥാനാർഥിയാകാൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ കഴിയുമെന്ന് ടി.കെ. ഗോവിന്ദനോട് ആരാണ് പറഞ്ഞതെന്നും എം.വി. ജയരാജൻ ചോദിച്ചു.
Kerala
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയ ടി.കെ. ഗോവിന്ദനെതിരെ മരുമകളും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ ടി.കെ. സുലേഖ.
പാർട്ടിയോടൊപ്പം നിൽക്കുമ്പോഴാണ് വ്യക്തി മഹാനാവുന്നത്. പാർട്ടിയോടൊപ്പം ഉറച്ച് നിൽക്കുമെന്നും ടി കെ സുലേഖ മാധ്യമങ്ങളോട് വിശദമാക്കി. ടി.കെ. ഗോവിന്ദൻ പാർട്ടിയിലാണെങ്കിൽ ആളുകളുടെ പിന്തുണയുണ്ടാവും അല്ലാത്ത പക്ഷം അതുണ്ടാവില്ലെന്നും സുലേഖ പറഞ്ഞു.
നിലവിൽ ടി.കെ. ഗോവിന്ദൻ ചെയ്തതിനെ മലപ്പട്ടത്തുള്ളവർ പിന്തുണയ്ക്കുന്നില്ല. രക്ത ബന്ധത്തിന് മുകളിലാണ് പാർട്ടി. ചെറുപ്പം മുതൽ കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുള്ളയാളാണ് താൻ. കുടുംബം പാർട്ടിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും സുലേഖ വ്യക്തമാക്കി.
എം.വി.ഗോവിന്ദന്റെ ഭാര്യയെന്ന നിലയിലാണ് ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയതെന്ന ആരോപണം സ്ത്രീ വിരുദ്ധമാണെന്നും സുലേഖ അഭിപ്രായപ്പെട്ടു.
Kerala
കണ്ണൂർ: പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദനെ സിപിഎം പുറത്താക്കി. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് ഗോവിന്ദനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്.
പാർട്ടിക്കെതിരെ പച്ച നുണയാണ് ടി.കെ. ഗോവിന്ദൻ പറഞ്ഞതെന്നും അദ്ദേഹത്തിന്റേത് പാർലമെന്ററി അവസരവാദമാണെന്നും രാഗേഷ് പറഞ്ഞു. ഗോവിന്ദൻ എക്സ് കമ്മ്യൂണിസ്റ്റ് ആണെന്നും രാഗേഷ് കുറ്റപ്പെടുത്തി. ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദേശം നൽകിയിരുന്നു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കി ടി.കെ. ഗോവിന്ദൻ പുറത്തുപോയത്. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർഥിയാക്കിയത് ആസൂത്രിതമാണെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം ആരോപിച്ചു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: കണ്ണൂരിൽ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ശ്രീകണ്ഠാപുരം മുൻ ഏരിയ സെക്രട്ടറിയുമായ ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സിപിഎം.
ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദേശം നൽകി. വിഷയം അവൈലബിൾ സെക്രട്ടേറിയറ്റ് പരിശോധിച്ചതിനു ശേഷമായിരിക്കും തീരുമാനം.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കണ്ണൂർ സിപിഎമ്മിലെ കടുത്ത ഭിന്നത പരസ്യമാക്കി ടി.കെ. ഗോവിന്ദൻ പുറത്തുപോയത്. പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെത്തന്നെ സ്ഥാനാർഥിയാക്കിയത് ആസൂത്രിതമാണെന്നും ടി.കെ. ഗോവിന്ദൻ ആരോപിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം ആരോപിച്ചു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളാണ് അണികൾ വിശ്വസിക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി അറിയിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജൻ.
ടി.കെ. ഗോവിന്ദൻ വർഗവഞ്ചകനെന്നും വർഗവഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു. ഗോവിന്ദന്റെ നിലപാടിനെ ജനം മുഖവിലയ്ക്കെടുക്കില്ല. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ എം.വി. ഗോവിന്ദന് പങ്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.
കണ്ണൂർ സിപിഎമ്മിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമെന്ന് അറിയിച്ചു. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും ടി .കെ.ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട മുതിർന്ന സിപിഎം നേതാവ് ടി.കെ.ഗോവിന്ദൻ. പി.പി. ദിവ്യയോടും പി.കെ. ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് ഗോവിന്ദൻ ആരോപിച്ചു.
ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ജീവനൊടുക്കിയ സംഭവം വാർത്താസമ്മേളനത്തിൽ ചർച്ചയാക്കിയാണ് ടി.കെ.ഗോവിന്ദൻ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. സാജന്റെ മരണത്തിന് ഉത്തരവാദി പി.കെ, ശ്യാമളയാണെന്ന പ്രചാരണം ശക്തമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പി.കെ. ശ്യാമളയുടെ നിലപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു. പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പി. ജയരാജനെപ്പോലുള്ള നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും ഗോവിന്ദൻ അറിയിച്ചു.
കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റിയത് ഒതുക്കാനാണോ എന്ന് സംശയമുണ്ടെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് അറിയിച്ച ഗോവിന്ദൻ യുഡിഎഫ് ഉൾപ്പെടെയുള്ള മറ്റാർക്കും തന്നെ പിന്തുണയ്ക്കാമെന്നും കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിന് തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുതിർന്ന സിപിഎം നേതാവുമായ ടി.കെ. ഗോവിന്ദൻ.
സിപിഎമ്മിൽ ഇപ്പോൾ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത പ്രവണതകളാണെന്നും ടി.കെ. ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ടി.കെ. ഗോവിന്ദൻ അറിയിച്ചു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് ഗോവിന്ദൻ പാർട്ടി വിടുന്നതിലേക്ക് നയിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ വലിയ അനീതിയാണ് നടക്കുന്നതെന്നും സഖാവ് പിണറായി വിജയൻ ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ കൂട്ടുനിൽക്കുന്നുവെന്ന് മനസിലാകുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. എം.വി. ഗോവിന്ദൻ മൂന്ന് ടേം പൂർത്തിയാക്കിയ മണ്ഡലത്തിൽ നാലാം തവണ ഭാര്യയെ സ്ഥാനാർഥിയാക്കുന്നത് ആസൂത്രിതമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരിലും സിപിഎമ്മിന് തിരിച്ചടി. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ട് വിമതനായേക്കുമെന്ന് റിപ്പോർട്ടുകൾ.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ടി.കെ. ഗോവിന്ദൻ തുടക്കം മുതൽ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യോഗങ്ങളിൽ ഉൾപ്പെടെ ഗോവിന്ദൻ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.
ഹാൻഡ് വീവ് ചെയർമാനാണ് നിലവിൽ ടി.കെ.ഗോവിന്ദൻ. പാർട്ടി കോട്ടയായ മണ്ഡലത്തിൽ ഉടലെടുത്തിരിക്കുന്ന പൊട്ടിത്തെറിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കോൺഗ്രസ്. തളിപ്പറമ്പിൽ വി.പി. അബ്ദുൾ റഷീദിനെ കോൺഗ്രസ് സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നു.
എന്നാൽ സിപിഎമ്മിൽ പുതിയ സംഭവ വികാസങ്ങൾ രൂപപ്പെട്ട സാഹചര്യത്തിൽ ടി.കെ ഗോവിന്ദൻ മത്സരിച്ചാൽ കോൺഗ്രസ് സ്ഥാനാർഥിയെ ഒഴിവാക്കി അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്.